ആര്‍എസ്എസ് മുന്‍ പ്രചാരക് നീലേശ്വരം പള്ളിക്കരയിലെ ടി. വി. കേളപ്പന്‍ അന്തരിച്ചു

നീലേശ്വരം : ആര്‍എസ്എസ് മുന്‍ പ്രചാരക് നീലേശ്വരം പള്ളിക്കരയിലെ ടി. വി. കേളപ്പന്‍ (85) അന്തരിച്ചു.നീലേശ്വരം എന്‍ കെ പി എം മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സൂക്ഷിച്ചഭൗതിക ശരീരം നാളെ രാവിലെ 9ന് വീട്ടിലെത്തിക്കും. പൊതുദര്‍ശനുശേഷം പത്തുമണിയോടെ ചാത്തമത്തെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. പഴയങ്ങാടി വെങ്ങര സ്വദേശിയാണ് കേളപ്പന്‍. 1970 ബാഗ്‌ളൂരില്‍ ബി. ഇ.എല്‍. എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന കാലഘട്ടത്തില്‍ ജോലി ഉപേക്ഷിച്ച് 1970 – 75ല്‍ കാന്റോണ്‍മെന്റ് -കെജിഎഫ് ഉള്‍പ്പെടുന്ന മേഖലയിലെ
ആര്‍ എസ് എസ് പ്രചാരകനായി പ്രവര്‍ത്തിച്ചു.ബിജെപി നീലേശ്വരം മണ്ഡലം ഭാരവാഹി , വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഭാരവാഹി ,
ഭാരതീയധ്യാനികേതന്റെ കീഴില്‍ പള്ളിക്കരയില്‍ പ്രവര്‍ത്തിക്കുന്ന സരസ്വതി വിദ്യാമന്ദിര്‍ സ്‌കൂള്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. ഭാര്യ: ലക്ഷ്മി (റിട്ട. ഗവ. ഹോമിയോ ഫാര്‍മസിസിറ്റ് ). ഏകമകള്‍ : രഞ്ജിനി (ഗവ: ഫാര്‍മസിസ്റ്റ് ഏട്ടികുളം). മരുമകന്‍:രതീഷ്.

error: Content is protected !!