കരിന്തളം:ഗുരുതരമായ ക്യാന്‍സര്‍ രോഗം സാധിച്ച് ചികില്‍സയില്‍ കഴിയുന്ന വേളൂരിലെ കെ വി നിഷ ഉദാരമതികളുടെ സഹായം തേടുന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ കരിന്തളം വേളൂരില്‍ താമസിക്കുന്ന കെ. വി. നിഷയാണ് ഗുരുതരമായ ക്യാന്‍സര്‍ രോഗം ബാധിച്ച് ഒരു മാസത്തിലധികമായി മംഗലാപുരം കൃഷ്ണ നഴ്‌സിംഗ് ഹോമില്‍ ചികിത്സയില്‍ കഴിയുന്നത്. അപ്രതീക്ഷിതമായാണ് തീര്‍ത്തും നിര്‍ധന കുടുംബത്തിലെ അംഗമായ നിഷയെ ക്യാന്‍സര്‍ രോഗം പിടികൂടിയതായി അറിയുന്നത്. ഇപ്പോള്‍ തന്നെ ചികില്‍സയിക്കായി ഭീമമായ തുക ചിലവായിട്ടുണ്ട്. തുടര്‍ ചികിത്സയ്ക്ക് 10 ലക്ഷത്തിലധികം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇത്രയും വലിയ സംഖ്യ നിര്‍ദ്ദനരായ ഈ കുടുംബത്തിന് താങ്ങുവാന്‍ കഴിയുന്നതല്ല. ഈ സാഹചര്യത്തിലാണ് നിഷയെ സഹായിക്കുന്നതിന് വേണ്ടി നാട്ടുകാരുടെ സഹകരണത്തോട് കൂടി പി പി രാജേഷ് (ചെയര്‍മാന്‍) , എം കുഞ്ഞിരാമന്‍ (കണ്‍വീനര്‍), ഒ.എം സച്ചിന്‍ (ട്രഷറr) എന്നിവര്‍ ഭാരവാഹികളായി ജനകീയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു. നിഷയുടെ രോഗം ചികില്‍സിച്ച് ഭേദമാക്കുന്നതിന് വേണ്ടി സുമനസുകളായ മുഴുവന്‍ ആളുകളും തങ്ങളാല്‍ കഴിയുന്ന പരമാവധി സാമ്പത്തിക സഹായം ചെയ്ത് തരണമെന്ന് ചികില്‍സ സഹായ കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ഫോണ്‍:9446695955, 8547950893 സഹായം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ കേരള ഗ്രാമീണ്‍ ബാങ്ക് നീലേശ്വരം ശാഖയില്‍ ചികില്‍സ കമ്മറ്റി ആരഭിച്ച അക്കൗണ്ട് നമ്പറിലേക്ക് അയക്കുക
അക്കൗണ്ട് നമ്പര്‍: 40518101072183
IFSC:KLGB0040518
