അമ്പലത്തറ: ബാലഗോകുലം പോലെയുള്ള സംസ്കാരിക സംഘടന കുട്ടികള്‍ക്ക് അനി വാര്യമാണെന്ന് ആര്‍എസ്എസ് കേശവ മിലന് മംഗലാപുരം കാര്യവാഹ് അഡ്വ.മണിരാജ്. മീങ്ങോത്ത് ശ്രീസരസ്വതി ബാല ഗോകുലത്തിന്റെ ഗോകുലസദ സ്ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ശ്രീജിത്ത് അധ്യക്ഷനായി. ഫ്ളവേഴ്സ് ടോപ് സിംഗര്‍ ഫെയിം മഹിപാല്‍ മുഖ്യതിഥിയായി. ഹോസ്ദുര്‍ഗ് ഖണ്ഡ് കാര്യവാഹ് രാഗേഷ് അഞ്ചാംവയല്‍ കുട്ടികള്‍ക്കു മാര്‍ഗ്ഗ നിര്‍ദേശം നല്കി. എംബിബിഎസില്‍ റാ ങ്കോടെ പാസ്സായി മീങ്ങോത്തെ ഡോ.ധന്യ കൃഷ്ണന്, പി എസ് സി നിയമനം നേടിയ ആതിര ശ്രീയേഷ്, എസ്എസ്എല്‍സി, പ്ലസ്, എല്‍എസ്എസ്, യുഎ സ്എസ് വിജയം നേടിയ കുട്ടി കളെയുംഅനുമോദിച്ചു. പുതുതായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച ഛത്രപതി സാംസ്കാരിക കേന്ദ്രത്തിന്റെ ലോഗോ പ്രകാശനം അഡ്വ.മണി രാജ് നിര്‍വ്വഹിച്ചു. സാംസ്കാ രിക കേന്ദ്രത്തിന്റെ ഭാരവാഹികളായി മുരളീധരന് ബേലങ്ങാട്ട്(പ്രസിഡന്റ്), വി.സുനില്‍ കു മാര്‍(വൈസ് പ്രസിഡന്റ്), ശ്രീ യേഷ് പന്നിക്കൂര്‍ (സെക്രട്ടറി), പി.ഹരികൃഷ്ണന്(ജോ.സെക്രട്ടറി), ശ്രീരാജ് പന്നിക്കൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
