വിമുക്തഭട സംഗമം നടന്നു

കാഞ്ഞങ്ങാട് : മദ്രാസ് റെജിമെന്റിന്റെ യൂണിറ്റായ 9 മദ്രാസ് റെജിമെന്റ്(ട്രാവന്‍കൂര്‍) കണ്ണൂര്‍,കാസര്‍കോട് ജില്ലാ കമ്മിറ്റി പെന്‍ഷനേഴ്‌സ് കുടുംബ സംഗമവും, ഓണാഘോഷ പരിപാടിയും നടത്തി. ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ വി ബാലകൃഷ്ണന്റെ ചെന്തളത്തുള്ള വീട്ടില്‍ നടന്ന കുടുംബ സംഗമത്തില്‍, പ്രസിഡന്റ് ജോണ്‍ മാത്യു അധ്യക്ഷനായി.സെക്രട്ടറി ശശിധരന്‍ നായര്‍ സ്വാഗതവും ട്രഷറര്‍ ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും, വിജയികള്‍ക്ക് സമ്മാന വിതരണവും നടന്നു.

error: Content is protected !!