യാദവസഭ മാക്കരംക്കോട് യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും, കുടുംബ സംഗമവും സംഘടിപ്പിച്ചു

പുല്ലൂര്‍ : യാദവസഭ മാക്കരംക്കോട്ട് യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടി.വി. കുഞ്ഞുണ്ണി അധ്യക്ഷനായി. യാദവസഭ പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന്‍ മൊട്ടമ്മല്‍, രക്ഷാധികാരി ടി.വി. നാരായണന്‍, കെ.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡുംഉപഹാരവും നല്‍കി. വേണു മാക്കരം കോട്ട് സ്വാഗതവും, പി.പത്മനാഭന്‍ പുലയ നടുക്കം നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി എം. സുകുമാരന്‍ (പ്രസിഡന്റ ), വേണു മാക്കരംങ്കോട്ട് (സെക്രട്ടറി), പി പത്മനാഭന്‍ പുലയ നടുക്കം (ട്രഷറര്‍).

error: Content is protected !!