നീലേശ്വരം :ലോറി സ്‌കൂട്ടിയിലിടിച്ച് ചിത്താരി സ്വദേശിയായ പയ്യന്നൂരിലെ ഹോട്ടല്‍ ഉടമക്ക് ദാരുണ അന്ത്യം. ചിത്താരി കൊട്ടിലങ്ങാട് നസീമ മന്‍സിലില്‍ ഹംസ (73) ആണ് മരിച്ചത്. പയ്യന്നൂര്‍ പെരുമ്പയിലെ ഹോട്ടലില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരുന്ന വഴി പള്ളിക്കര മേല്‍പ്പാലത്തില്‍ ഇന്നുച്ചയ്ക്ക് രണ്ടു മണിയോടെ ഹംസ സഞ്ചരിച്ച സ്‌കൂട്ടിയില്‍ കെഎല്‍ 86 എ 8397 നമ്പര്‍ ലോറി ഇടിച്ചാണ്
അപകടമുണ്ടായത്. നീലേശ്വരം എസ്.ഐ. സി സുമേഷ് ബാബു, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടിവി ശാന്ത നഗരസഭ കൗണ്‍സില്‍ കുഞ്ഞിരാമന്‍ തുടങ്ങിയ സംഭവ സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊട്ടിലങ്ങാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റാണ് ഹംസ.
