കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് തെരുവത്ത് കെ.കെ.ഫാമിലിയുടെ കുടുംബ സംഗമവും വിവിധ മേഖലയില്‍ മികവ് കാട്ടിയവര്‍ക്കുള്ള അനുമോദനവും വലിയ പറമ്പ മടക്കാല്‍ ദി ട്രോപിക്കല്‍ ബ്ലൂ റിസോര്‍ട്ടില്‍ വച്ച് സംഘടിപ്പിച്ചു. പരിപാടി കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ വി.ടി. നാരായണി, വി.ടി. കുഞ്ഞമ്പു എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഓണക്കോടി സമ്മാനം നല്‍കി. വിവിധ മേഖലയില്‍ കഴിവു തെളിയിച്ചവര്‍ക്ക് മെമന്റോ നല്‍കി അനുമോദിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാ-കായിക പരിപാടികള്‍ നടത്തി.
