കാഞ്ഞങ്ങാട് : ബ്രഷ് റൈറ്റിംങ്ങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന് കാസര്‍കോട് ജില്ലാ കമ്മിറ്റി ”ചിങ്ങനിലാവ്”എന്ന പേരില്‍ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. കാഞ്ഞങ്ങാട് യു ബി എം സി സ്ക്കൂളില്‍ നടന്ന പരിപാടി ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ടി ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് നാരായണന് രേഖിത അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കലാകാരന്മാരുടെ മക്കള്‍ക്ക് ഉപഹാരവും ക്യാഷ് അവാര്‍ഡും നല്കി. കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രപ്രദര്‍ശനം നടത്താന്‍ അവസരം ലഭിച്ച ബാലന് സൗത്തിനെയും, ഗോപാലന് മാങ്ങാടിനെയും ചടങ്ങില്‍ ആദരിച്ചു. ആര്‍ട്ടിസ്റ്റുമാരായ ജനാര്ദ്ദനന് ജെസി, പല്ലവ നാരായണന്, പ്രകാശന് അതുല്യ, വിനോദ് ശില്‍പ്പി, രജീഷ് റോഷ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുകുമാരന്‍ പൂച്ചക്കാട് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി മണികണ്ഠന് മാനസ നന്ദിയും പറഞ്ഞു.
