കാഞ്ഞങ്ങാട്: കൊവ്വല്‍ എകെജി സ്മാരക ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ് ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി.പൂക്കള മത്സരം,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കായിക മത്സരങ്ങള്‍ എന്നിവ നടന്നു.വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി വി രമേശന് ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയര്മാന് എച്ച് ശിവദത്ത് അധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ ആദ്യകാല പ്രവര്‍ത്തകര്‍ക കെ ടി സാവിത്രിയെ ആദരിച്ചു. എന്‍ വി ബാലന്, കെ.ടി സവിതകുമാരി, കെ വിജയചന്ദ്രന്‍, കെ പവിത്രന്, കെ ഭാസ്കരന് എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ക്ലബ്ബ് ട്രഷറര്‍ കെ രവി സമ്മാനങ്ങള്‍ നല്കി.സംഘാടകസമിതി കണ്‍വീനര്‍ കെ രാജന് സ്വാഗതവും ക്ലബ്ബ് വൈസ് പ്രസിഡണ്ട് കെ വിശ്വനാഥന് നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിവിധ കലാപരിപാടികളുംനടന്നു.
