പെരിയ:കാണാതായ യുവാവിന്റെ
മൃതദേഹം
പുഴയിൽ നിന്നും കണ്ടെത്തി. തടിയൻ വളപ്പ്കഴുങ്ങിനടിയിലെ ബാലകൃഷ്ണൻ -വിനോദിനി ദമ്പതികളുടെ മകൻ ബി.സജിത്ത് ലാൽ (25 )ൻ്റെമൃതദേഹമാണ് ഇന്ന് ഉച്ചകഴിഞ്ഞ്
കാണാതായ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെ
പെരിയ ബങ്കാട് കായക്കുന്ന് പുഴയിൽ നിന്ന് കണ്ടെത്തിയത്.
തിരുവോണ ദിവസം
ആയം കടവ് പാലത്തിന് മുകളിൽ
ഇരുചക്ര വാഹനം
നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു.
ഹെൽമറ്റ് പാലത്തിന് താഴെ നിന്നും കിട്ടിയിരുന്നു.ഫയർഫോഴ്സുംനാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. പെരിയയിലെ ടൊയോട്ട കമ്പനിയിലെ
ജീവനക്കാരനാണ്.
സഹോദരങ്ങള്‍: സനില, സജിന.
