കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി സബ്ഡിപ്പോയ്ക്ക് രണ്ട് പുതിയ സൂപ്പര്‍ ഫാസ്റ്റ് പ്രിമിയം ബസുകള്‍; ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ഇ ചന്ദ്രശേഖരന്‍ എം.എല്‍.ഏ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട് : കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് സബ്ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ 2 സൂപ്പര്‍ ഫാസ്റ്റ് പ്രിമിയം ബസുകള്‍ കൂടി.
ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.വി. സുജാത , വാര്‍ഡ് കൗണ്‍സിലര്‍ കെ. ലത,കേരള കോണ്‍ഗ്രസ് ബി. ജില്ലാ പ്രസിഡന്റ് പി.ടി. നന്ദകുമാര്‍, കെ. എസ്.ആര്‍.ടി.സി ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആല്‍വിന്‍ ടി സേവ്യര്‍ സ്വാഗതം പറഞ്ഞു.എം.എല്‍ എ , മുനിസിപ്പല്‍ ചെയര്‍മാന്‍, ജീവനക്കാരും പുതിയ ബസ്സില്‍ കാഞ്ഞങ്ങാട് നഗരത്തിലൂടെ കന്നി യാത്ര നടത്തി. പതിവ് തെറ്റിച്ച് കെ.എസ്.ആര്‍.ടി.സി.യില്‍ പുതിയ ബസ്സുകളിറങ്ങുമ്പോള്‍ മലബാറിന് ഉണ്ടായിരുന്ന അവഗണന മാറിയതായിഎംഎല്‍എ പറഞ്ഞു.

error: Content is protected !!