മാവുങ്കാല്‍ :കല്യാണ്‍ റോഡ് മഞ്ഞംപൊതി റെസിഡന്റ്സ് അസോസിയേഷന് ഓണാഘോഷം അമൃത വിദ്യാലയത്തില്‍ ആഘോഷിച്ചു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.എല്ലാ സ്ഥലങ്ങളിലും റെസിഡന്റ്സ് അസോസിയേഷന് ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡിവൈഎസ്പി ഉദ്ഘാടന പ്രസംഗത്തിലൂടെ വിശദീകരിച്ചു. പ്രസിഡന്റ് കെ രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മധു പൊന്നന്, പ്രോഗ്രാം കമ്മറ്റി ചെയര്മാന് കേണല്‍ പി ദാമോധരന് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി എം വിനോദ് സ്വാഗതം പറഞ്ഞു. വിവിധ മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങളും ഓണ സദ്യയുംഒരുക്കി.
