കാഞ്ഞങ്ങാട്: തനിച്ച് താമസിക്കുന്ന വയോധികനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേലാശ്വരം പാണംതോട് എ കെ. ജി ക്ലബ്ബിന് സമീപം താമസിക്കുന്ന ശിവാനന്ദന്‍ (68) ആണ് മരിച്ചത്. ദിവസങ്ങളായി മകള്‍ മിനി അച്ഛനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ പടിയില്‍ അകത്തും പുറത്തുമായി
മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ തലയോട്ടി പുറത്ത് കാണുന്നുണ്ട്. ശരീരത്തിലെ മാംസങ്ങള്‍ ഏറെക്കുറെ അഴുകി പോയിരുന്നു.
മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് കരുതുന്നു. ഇദ്ദേഹം സ്ഥിരമായി ഈ വീട്ടില്‍ വരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അതുകൊണ്ടു തന്നെ ഈ ഭാഗത്ത് മറ്റുള്ളര്‍ ആരും ശ്രദ്ധിക്കാറില്ല. ബന്ധുക്കള്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
ഭാര്യ: രമണി. മക്കള്‍: ഷൈനി (കാഞ്ഞങ്ങാട്), മിനി (കൊടവലം), രജനി (ആവിക്കര). സഹോദരി: കാര്‍ത്യായനി(കൊടവലം),
