അട്ടക്കണ്ടം ഗ്രാമസഭാ കേന്ദ്രത്തിന്റെയും കമ്മ്യൂണിറ്റി ഹാളിന്റെയും ശിലാസ്ഥാപന ചടങ്ങ് നടന്നു.

പരപ്പ : അട്ടക്കണ്ടം ഗ്രാമസഭാ കേന്ദ്രത്തിന്റെയും കമ്മ്യൂണിറ്റി ഹാളിന്റെയും ശിലാസ്ഥാപന ചടങ്ങ് നടന്നു. കോടോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ശിലാസ്ഥാപനം നിര്‍വഹിച്ചു. പരപ്പബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ജഗന്നാഥ് എം വി സ്വാഗതം പറഞ്ഞു.മുന്‍ മെമ്പര്‍ പിവി ശശിധരന്‍, സി വി സേതുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
വാര്‍ഡ് കണ്‍വീനര്‍ മധുകോളിയാര്‍ നന്ദിയും പറഞ്ഞു. ക്ലീനിപ്പാറയില്‍ വച്ച് നടന്ന കമ്മ്യൂണിറ്റി ഹാളിന്റെ ശിലാസ്ഥാപന ചടങ്ങ്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ നിര്‍വഹിച്ചു. പരപ്പബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ജഗന്നാഥ് എം വി സ്വാഗതം പറഞ്ഞു. പനത്തടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സലീം താഴെ കൊറോത്ത്,ഊര് മൂപ്പന്‍ എം കെ ദാമോദരന്‍, മുന്‍വാര്‍ഡ് മെമ്പര്‍ മധു കോളിയാര്‍ തുങ്ങിയവര്‍ സംസാരിച്ചു. പ്രമോട്ടര്‍ ശ്രീജ നന്ദിയും പറഞ്ഞു. ഗ്രാമസേവ കേന്ദ്രം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവിലും കമ്മ്യൂണിറ്റി ഹാള്‍ കോര്‍പസ് ഫണ്ടില്‍ 20 ലക്ഷവും
3 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് പ്ലാന്‍ ഫണ്ടും ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.

error: Content is protected !!