കാഞ്ഞങ്ങാട് :ദുര്‍ഗ്ഗാഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നവീകരിച്ച് നല്‍കുന്ന സ്മാര്‍ട്ട് ലൈബ്രറിയുടെ സമര്‍പ്പണം 11ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 3 ന് സ്‌കൂള്‍ ഓഡിറ്റോറിസില്‍ നടക്കുന്ന ചടങ്ങ് സാഹിത്യകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.കൂട്ടായ്മ ചെയര്‍മാന്‍ അഡ്വ പി. അപ്പുകുട്ടന്‍ അധ്യക്ഷനാവും. ജനറല്‍ കണ്‍വീനര്‍ എ .പുരുഷോത്തമന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അംബികാസുതന്‍ മാങ്ങാട്, പി വി കെ പനയാല്‍, പി വി ഷാജി കുമാര്‍, കെ. വേണുഗോപാലന്‍ നമ്പ്യാര്‍,കെ വി സുജാത, ഇ.വി. ജയകൃഷ്ണന്‍, ഡോ. എന്‍ വേണുനാഥന്‍, പി. സുമ, വി. വി. അനിത,വിനോദ് മേലത്ത്, പി ദിവാകരന്‍ മാസ്റ്റര്‍, ജയന്തി ജയരാജ്, നിധിന്‍ കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേരും.വര്‍ക്കിംഗ് ചെയര്‍മാന്‍ പി പി കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ പി ഉണ്ണികൃഷ്ണന്‍ നന്ദിയും പറയും. വാര്‍ത്ത സമ്മേളനത്തില്‍ അഡ്വ പി. അപ്പുകുട്ടന്‍,കെ. വേണുഗോപാലന്‍
നമ്പ്യാര്‍, ഇ.വി ജയകൃഷ്ണന്‍, എ പുരുഷോത്തമന്‍,പി. ശോഭ, ബാബു കുന്നത്ത്, കെ. രവീന്ദ്രന്‍, സത്താര്‍ ആവിക്കര, പി ബാലകൃഷ്ണന്‍, എന്‍ വേണുനാഥ്, കെ. ശരത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
