മിത്ര ചാരിറ്റിയുടെ ഓണാഘോഷം മലപ്പച്ചേരിയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം നടത്തി

കാഞ്ഞങ്ങാട്: നിര്‍ദ്ദരായ കുടുംബങ്ങളുടെ അത്താണിയായി പ്രവര്‍ത്തിക്കുന്ന മിത്ര ചാരിറ്റിയുടെ പ്രവര്‍ത്തനത്തെ പ്രശസ്ത കവിയും, എഴുത്തുകാരനുമായ നാലപ്പാടം പത്മനാഭന്‍ പറഞ്ഞു. സമൂഹത്തിലെ നന്മതിന്മകളെ തിരിച്ചറിയുവാന്‍ ഇത്തരം കാരുണ്യ സംഘടന സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മിത്ര ചാരിറ്റി ട്രസ്റ്റിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി മലപ്പച്ചേരി ന്യു മലബാര്‍ പുനരധിവാസ കേന്ദ്രത്തില്‍ വെച്ച് നടന്ന സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയര്‍മാന്‍ പി.കുമാരന്‍ അധ്യക്ഷനായി. മേല്‍പ്പറമ്പ സി. ഐ എ.സന്തോഷ് കുമാര്‍ മുഖ്യാതിഥിയായി. മിത്ര രക്ഷാധികാരി കെ.വി സുരേശന്‍, പ്രസിഡണ്ട് ഉണ്ണി മുളവനൂര്‍, സെക്രട്ടറി കെ.രാജകല, ട്രഷറര്‍ ആയിഷ മുഹമ്മദ്, വൈസ് പ്രസിഡണ്ട് സിബി പോള്‍, ബിജു പുളിക്കൂല്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ രവീന്ദ്രന്‍ കരിച്ചേരി സ്വാഗതവും, ട്രഷറര്‍ സമീറ ഖാദര്‍ നന്ദിയും പറഞ്ഞു.വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു.വിവിധ കലാകായിക മത്സരങ്ങളും നടന്നു. വൃദ്ധസദനത്തിലെ 120 പേര്‍ക്ക്ഓണ സദ്യയും നല്‍കി.

error: Content is protected !!