രാജപുരം: മകളെയും ബന്ധുവിന്റെ മകള്‍ക്ക് നേരെയും ആസിഡ് ആക്രമണം നടത്തി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍
കരിക്കെ ആനപ്പാറയിലെ കെ.സി. മനോജ് (48) ആണ് രാജപുരം പോലീസ് ഇന്‍സ്പെക്ടര്‍ രാജീവന്റെ നേതൃത്വത്തില്‍ പാറക്കടവിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടിയത്. തിരുവോണ നാളില്‍ രാവിലെ 10.30 മണിയോടെയാണ് പാറക്കടവില്‍
സംഭവം. മകള്‍ കെ.എം. നീനു മോള് (17),അമ്മാവന് പാറക്കടവിലെ മോഹനന്റെ മകള്‍ എം.മനിയ (10) എന്നിവര്‍ക്ക് നേരെയായിരുന്നു ആ സിഡാക്രമണമുണ്ടായത്. അമ്മാവന്റെ പാറക്കടവിലെ വീട്ടിലായിരുന്നു നീതു താമസിച്ചിരുന്നത്. വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി കൈയില്‍ കരുതിയിരുന്ന ആസിഡ് കുട്ടികളുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. കൈ കാലുകള്‍ക്കും മുഖത്തും ഉള്‍പെടെ സാരമായി പൊള്ളലേറ്റിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭാര്യയും മകളും പിണങ്ങി മാറി താമസിക്കുന്ന വിരോധമാണ് അക്രമത്തിന് കാരണം. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് രാജപുരം പോലീസ് കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
