പോലീസിന്റെ ആജ്ഞ ലംഘിച്ച് നബിദിന ഘോഷയാത്ര : 200 ഓളം പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് : പോലീസിന്റെ ആജ്ഞ ലംഘിച്ച് ന്യായ വിരോധമായി സംഘം ചേര്‍ന്ന് ഗതാഗതം തടസ്സപ്പെടുത്തി നബിദിനഘോഷയാത്ര. രണ്ട് ജമാഅത്തുകളിലെ 200 ഓളം പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ആറങ്ങാടി ജമാത്ത് കമ്മിറ്റിയുടെയും മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റിയിലെയും 200 ഓളം കണ്ടാല്‍ അറിയാവുന്ന ആളുകള്‍ക്കെതിരെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറിന്റെ പരാതിയില്‍ കേസെടുത്തത്. മാണിക്കോത്ത് ഭാഗത്തു നിന്നും ആറങ്ങാടി ഭാഗത്ത് നിന്നും വന്ന നബിദിന റാലികള്‍ ട്രാഫിക് സര്‍ക്കിള്‍ കേന്ദ്രീകരിച്ച് മണിക്കൂറോളം ഗതാഗത ഉണ്ടാക്കിയെന്നാണ് കേസ്.

error: Content is protected !!