ബാലഗോകുലം സുവര്‍ണ്ണ ഗോകുല പുരസ്‌ക്കാരം ചിത്താരി യദുകുലം ബാലഗോകുലത്തിന്

ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം കാഞ്ഞങ്ങാട് ഗോകുലജില്ല സംഘടിപ്പിച്ച സുവര്‍ണ്ണം 2025 ല്‍ ജില്ലയിലെ ഗോകുലങ്ങള്‍ക്കായി മൊബൈലില്‍ പകര്‍ത്തിയ ഹ്രസ്വ ചിത്രത്തിന് ഏര്‍പ്പെടുത്തിയ മല്‍സരത്തില്‍ ഒന്നാം സ്ഥാനമായ സുവര്‍ണ്ണ ഗോകുല പുരസ്‌ക്കാരം ചിത്താരി കടപ്പുറം യദുകുലം ബാലഗോകുലം തയ്യാറാക്കിയ കാവല്‍ എന്ന ഹ്രസ്വ ചിത്രത്തിന് ലഭിച്ചു. ബഹുമതി പത്രവും അയ്യായിരം രൂപയുമാണ് പുരസ്‌കാരത്തിന് ലഭിച്ചത്. സാംസ്‌കാരിക ജീര്‍ണ്ണതകള്‍ക്കെതിരെ പ്രായോഗികമായ
പരിഹാരമാണ് ബാലഗോകുലം എന്ന സന്ദേശമാണ് കാവല്‍ എന്ന ഹ്രസ്വ ചിത്രത്തിന്റെ കാതല്‍. ബാലഗോകുലം ഉത്തര കേരളം സംസ്ഥാന അധ്യക്ഷന്‍ എം.സത്യന്‍ സുവര്‍ണ്ണ ഗോകുല പുരസ്‌ക്കാരം സമ്മാനിച്ചു. കീക്കാനം വൃന്ദാവനം ബാലഗോകുലത്തിന്റെ ‘ സഫലം രണ്ടാം സ്ഥാനവും ചേറ്റുകുണ്ട് ഹരിഗോവിന്ദം ബാലഗോകുലത്തിന്റെ നിഴല്‍ മൂന്നാം സ്ഥാനവും നേടി.

error: Content is protected !!