കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. സി ബാലന് സമ്മാനിച്ചു

കാഞ്ഞങ്ങാട് : നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ യൂത്ത് സെന്റര്‍ പൊട്ടന്‍തെയ്യതോറ്റ രചയിതാവ് കൂര്‍മ്മല്‍ എഴുത്തച്ഛന്‍ സ്മരണാര്‍ത്ഥം എര്‍പ്പെടുത്തിയ 10-ാമത്പുരസ്‌കാരം ഡോ. സി ബാലന് സമ്മാനിച്ചു. തിരുവോണനാളില്‍ നോര്‍ത്ത്‌കോട്ടച്ചേരിറെഡസ്റ്റാറിന്റെ ഓണഘോഷപരിപാടികളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ചാണ് എം രാജഗോപാലന്‍ എംഎല്‍എ 10000രൂപയുംശില്പവുംപ്രശസ്തിപത്രവുംഅടങ്ങുന്നതാണ്പുരസ്‌കാരം സമ്മാനിച്ചത്. ടി ആശ്വത്ത് അധ്യക്ഷനായി. ഡോ. എ അശോകന്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. വിവിധ മേഖലകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള സമ്മാനദാനം അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് നിര്‍വഹിച്ചു. സിപിഐഎം കാഞ്ഞങ്ങാട് എരിയാസെക്രട്ടറി കെ രാജ്മോഹന്‍, എം രാഘവന്‍, ശിവജി വെള്ളിക്കോത്ത്, എം വി രാഘവന്‍, ഹമീദ് ചേരക്കാടത്ത്, എം സുനില്‍, എം വി ദിലീപ് എന്നിവര്‍ സംസാരിച്ചു. എം വി രത്‌നകുമാരി സ്വാഗതവും വി വി രൂപേഷ് നന്ദിയും പറഞ്ഞു. ക്രോസ് കണ്‍ട്രി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാ കായിക മത്സരങ്ങള്‍, തലയണ അടി മത്സരം, കണ്ണൂര്‍ ബ്ലാക്ക് മീഡിയയുടെ ഫോക് മെഗാഷോ എന്നിവയും നടന്നു.

error: Content is protected !!