ഒരുമിച്ചുണ്ണാം നല്ലോണം: 1000 പേര്‍ക്ക് ഓണസദ്യയൊരുക്കി പ്രിയദര്‍ശിനി ചാലിങ്കാല്‍

പെരിയ:ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളുംഒരുമിച്ചുണ്ണാം നല്ലോണം 1000 പേര്‍ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയു മൊരുക്കി പ്രിയദര്‍ശിനികലാ കായിക വേദി ചാലിങ്കാല്‍. നാടിനെ മാവേലിയെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലി കൃഷിയില്‍ നിന്നും ശേഖരിച്ച പൂക്കള മൊരുക്കിയാണ് ഇത്തവണ പ്രിയദര്‍ശിനികലാ കായിക വേദി ഏറെ ശ്രദ്ധേയമായത്. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഓണാഘോഷ പരിപാടികള്‍ക്കാണ് നാട് സാക്ഷിയാകുന്നത്.ശരിക്കും ഓണം മൂഡ് …!
ഇത്തവണത്തെ ഓണാഘോഷങ്ങളില്‍ എല്ലാ വേദികളിലും ഉയര്‍ന്നുകേട്ട പാട്ടാണ് ‘ഓണം മൂഡ്’. സന്തോഷത്തിനും ആഘോഷത്തിനും അകമ്പടിയായി ഓണം മൂഡ് നാടിന്റെ മാനുഷികതയുടെ അടയാളമായി പ്രിയദര്‍ശിനി കലാകായിക വേദി മാറ്റിയെടുക്കുന്ന കാഴ്ചയാണ് ഓണം നാളില്‍ ശ്രദ്ധേയമായത്. ക്ലബ് പ്രസിഡന്റ് ശിവപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് സി. കെ അരവിന്ദന്‍, ഗോപി മാസ്റ്റര്‍, പത്മനാഭന്‍ ചാലിങ്കാല്‍, സി. മനോജ്കുമാര്‍, വി. മനോജ് കുമാര്‍, പി. നാരായണന്‍, എം. ഗോപാലന്‍, ഗോകുല്‍, രാജേഷ് പുല്ലൂര്‍,സവിതമനോജ്, പ്രജിതനാരായണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഓണാഘോഷത്തെ മുന്നില്‍നിന്ന്നയിച്ചു.

error: Content is protected !!