അധ്യാപക ദിനം : വിനോദ് കുമാര്‍ മേലത്തിനെ ഹൊസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബ് ആദരിച്ചു

കാഞ്ഞങ്ങാട്:ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബ് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ വിനോദ് കുമാര്‍ മേലത്തിനെ ആദരിച്ചു. 1992 മുതല്‍ 23 വര്‍ഷക്കാലം അധ്യാപക മേഖലയില്‍ പ്രവര്‍ത്തിക്കുകയും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കുകയും മൂന്നുവര്‍ഷം സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന ദുര്‍ഗഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, എസ്എസ്എല്‍സി പരീക്ഷയില്‍രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളെപരീക്ഷയ്രുത്തി തുടര്‍ച്ചയായ മൂന്നുവര്‍ഷം 10 ശതമാനം വിജയം,സ്‌കൂള്‍ കലോത്സവം,കായികമേള,തുടങ്ങിയവയില്‍സംസ്ഥാന തലത്തില്‍ മികച്ച നേട്ടംതുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക്‌നേതൃത്വം കൊടുത്തതിന്റെഅംഗീകാരത്തിന്റെ ഭാഗമായാണ്ആദരിച്ചത്.
തിരുവോണനാളില്‍അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ വെച്ച് ക്ലബ്ബ് പ്രസിഡന്റ് എന്‍ വിനോദ് കുമാര്‍ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.റീജണല്‍ ചെയര്‍മാന്‍നാസര്‍ കൊളവയല്‍ മുഖ്യാതിഥിയായി.സെക്രട്ടറി കെ ശ്രീധരന്‍,വൈസ് പ്രസിഡന്റ് ആസിഫ് മെട്രോ, പി വി ഗിരീഷ് കുമാര്‍, പി പ്രദീപന്‍, ടി പത്മനാഭന്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!