അമ്പലത്തറ : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും ഭിന്നശേഷി കുട്ടികള്‍ക്കും വേണ്ടി നടത്തുന്ന സ്‌നേഹവീട് ഓണം ഫെസ്റ്റിവല്‍ 2025 ആഘോഷിച്ചു. കവി മാധവന്‍ പുറച്ചേരി ഉദ്ഘാടനം ചെയ്തു. എങ്ങോ മറഞ്ഞു പോയ കാലത്തിന്റെ നന്മകളെ ആഘോഷിക്കുമ്പോള്‍ ദുരിതങ്ങള്‍ അനുഭവിക്കുന്ന മനുഷ്യരെ ചേര്‍ത്തുപിടിക്കാന്‍ മറന്നുപോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുനീസ അമ്പലത്തറ അദ്ധ്യക്ഷം വഹിച്ചു. അഡ്വ. ടി.വി. രാജേന്ദ്രന്‍, നാരായണന്‍ അമ്പലത്തറ, ഫറീന കോട്ടപ്പുറം , സുരു കൊമ്പിച്ചിയടുക്കം എന്നിവര്‍ സംസാരിച്ചു. മിനി സ്വാഗതവും സുമതി നന്ദിയും പറഞ്ഞു. ഹൈസ്‌കൂള്‍ പരിസരത്തുന്നിന്നും ആരംഭിച്ച വര്‍ണ്ണാഭമായ ഓണ വിളംബരം ശ്രദ്ധേയമായി. പ്രസീത പൊള്ളക്കട, വി. നാരായണന്‍, ദിനില ബ്ലാത്തൂര്‍ , നിമിത പൊയിനാച്ചി , റിസിയ നടുവണ്ണൂര്‍ , ബിറ്റ്‌സിഷിബു ,
കെ .സജിന, ഷൈമിനി , ഷിബ അമ്പലത്തറ , ഉണ്ണിമായ, റെജിയ, കാവ്യ, നാസില മാണിക്കോത്ത് , ചന്ദ്രന്‍ മരുതോട്ട് , സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
