കാഞ്ഞങ്ങാട്: ദുരന്ത ഘട്ടങ്ങളില്‍ ജനങ്ങളെ സഹായിക്കാന്‍ ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനമൈത്രി വളണ്ടിയര്‍മാരാണ് ഈ ഓണ തിരക്കില്‍ തിരക്ക് നിയന്ത്രിച്ചു ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയത്. കാസര്‍കോട് ജില്ലാ പോലീസ് മേധാവി ബി വി വിജയഭാരതി റെഡ്ഡി, കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍, ഹോസ്ദുര്‍ഗ്ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത്കുമാര്‍ എന്നിവരുടെ പിന്തുണയോടെയാണ് ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ അസി.സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍ കോതോളി സുനില്‍കുമാര്‍ എം എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം വളണ്ടിയര്‍മാരാണ് അശരണരായ ആളുകളെയും വയോജനങ്ങളെയും ചേര്‍ത്തുപിടിച്ചുകൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നത്. കാസര്‍കോട് ട്രാക്കിന്റെയും ,NDRF ആര്‍ക്കോ നത്തിന്റെയും പരിശീലനങ്ങള്‍ നേടിയാണ് ജനമൈത്രി വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്.
