ബിജെപി വാര്‍ഡ് സമ്മേളനം നടത്തി; പട്ടിക വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു പാണത്തൂര്‍ ഉദ്ഘാടനം ചെയ്തു

കോളിച്ചാല്‍ : ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വാര്‍ഡ് സമ്മേളനം നടത്തി. പതിനാറാം വാര്‍ഡ് പ്രാന്തര്‍കാവ്,ഒമ്പതാം വാര്‍ഡ് റാണിപുരം എന്നിവിടങ്ങളില്‍ നടന്ന സമ്മേളനം പട്ടിക വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു പാണത്തൂര്‍ ഉദ്ഘാടനം ചെയ്തു. പ്രാന്തര്‍കാവില്‍ ബൂത്ത് പ്രസിഡന്റ് രവീന്ദ്രന്‍ പുല്ലുമല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ പുല്ലടുക്കം മുഖ്യ പ്രഭാഷണം നടത്തി.ജനറല്‍ സെക്രട്ടറി പ്രതീഷ് പനത്തടി, വൈസ് പ്രസിഡന്റുമാരായ മോഹനന്‍ കോട്ടക്കുന്ന്, മനോജ് പുല്ലുമലഎന്നിവര്‍ സംസാരിച്ചു. ബൂത്ത് സെക്രട്ടറി കൃഷ്ണന്‍ പുതിയകുടി സ്വാഗതവും, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി രമ്യ സത്യന്‍ നന്ദിയും പറഞ്ഞു. മനോജ് പുല്ലുമല ചെയര്‍മാനായും കൃഷ്ണന്‍ പുതിയകുടിയെ കണ്‍വീനറായും ഇരുപത്തിയൊന്നംഗ വാര്‍ഡ് കമ്മറ്റിയും രൂപീകരിച്ചു. ഒമ്പതാം വാര്‍ഡില്‍ നടന്ന സമ്മേളനത്തില്‍ ജില്ല കമ്മറ്റി അംഗം രാമചന്ദ്ര സരളായ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ എം ചെയര്‍മാനായും, സുധി എ കണ്‍വീനറായും ഇരുപത്തിയൊന്ന് അംഗ കമ്മറ്റി രൂപീകരിച്ചു. എ വേണുഗോപാലന്‍, എം കെ ശശി, എം.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് ഇന്‍ചാര്‍ജര്‍ എം. കെ. സുരേഷ് സ്വാഗതവും, ബൂത്ത് സെക്രട്ടറി എ. സുധി നന്ദിയുംപറഞ്ഞു.

error: Content is protected !!