കാഞ്ഞങ്ങാട് :കൊളവയല്‍ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം സ്വാമി വിവേകാനന്ദന്റെ ജന്മശദാബ്ദി വര്‍ഷത്തില്‍ ശ്രീ അന്നപൂര്‍ണ യോജന പദ്ധതി പ്രകാരം 2013ല്‍ ആരംഭിച്ച സമ്പൂര്‍ണ ഓണക്കിറ്റ് വിതരണം ഈ വര്‍ഷവും മുടങ്ങാതെ വിതരണം നടത്തി മാതൃക കാട്ടി.കൊളവയല്‍ സുനാമി കോളനിയില്‍ നടന്ന പരിപാടി ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണല്‍ ഹോസ്ദുര്‍ഗ് യൂണിറ്റ് ക്ലബ്ബ് പ്രസിഡന്റ് വിനോദ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ കിറ്റു വിതരണ ഉദ്ഘാടനം കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഐശ്വര്യകുമാരന്‍ നിര്‍വഹിച്ചു. കെ ചന്ദ്രന്‍ കെളവയല്‍ അധ്യക്ഷനായി. രാഷ്ട്രീയസ്വയം സേവക സംഘം ഖണ്ഡ് സഹ കാര്യവാഹ് ഷിബിന്‍, ബിജു കൊളവയല്‍ , കെ കൃഷ്ണന്‍, സി വി രാജന്‍, ശശി അജാനൂര്‍ എന്നി വര്‍ സംസാരിച്ചു. സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി രാമകൃഷ്ണന്‍ കൊത്തിക്കാല്‍ സ്വാഗതവും യുധിഷ്ഠിരന്‍ നന്ദിയും പറഞ്ഞു. തിരുവോണം നാളില്‍ നവതിയിലേക്ക് കടക്കുന്ന വയോധികരെ വീട്ടില്‍ എത്തി ഓണക്കോടി നല്‍കി ആദരിക്കും
