സംസ്ഥാനതല പൂക്കള മത്സരത്തിന് നിത്യാനന്ദശ്രമം ഒരുങ്ങി

കാഞ്ഞങ്ങാട് :സ്വാമി നിത്യാനന്ദ യുവജന സേവാ സമിതി ഒരുക്കുന്ന 37- മത് സംസ്ഥാനതല പൂക്കള മത്സരത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൂക്കള മത്സരത്തിന്റെ മുന്നോടിയായി സംഘാടകര്‍ ഉത്രാട നാളില്‍ പൂക്കളും വിവിധ വര്‍ണ്ണങ്ങളും ഉപയോഗിച്ച് ആശ്രമത്തില്‍ ശ്രീബുദ്ധന്റെ പൂക്കളം ഒരുക്കി. മുപ്പതിലധികം ടീമുകളാണ് നാളെത്തെ മത്സരത്തില്‍പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് കല്ലഞ്ചിറ ബാലകൃഷ്ണന്റെ സ്മരണയ്ക്കായുള്ള സ്വര്‍ണക്കപ്പ് എവറോളിംഗ് ട്രോഫിയും 37,000 രൂപയും ലഭിക്കും. 25037 , 15037,10037 രൂപയാണ് രണ്ടു മുതല്‍ നാലു വരെയുള്ള സ്ഥാനക്കാര്‍ക്ക് ലഭിക്കുക.അഞ്ചു മുതല്‍ 10 വരെയുള്ളവര്‍ക്ക് 5000 രൂപയുംമറ്റു ടീമുകള്‍ക്ക് 2500 ക്യാഷ് അവാര്‍ഡ് നല്‍കും. വൈകിട്ട് നടക്കുന്നസമ്മാനദാന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണ ഉദ്ഘാടനം ചെയ്യും.രക്ഷാധികാരി ശ്രീരാമന്‍ അധ്യക്ഷത വഹിക്കും.കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐഎഎസ്,കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥിയാകും.നിത്യാനന്ദാശ്രമം സെക്രട്ടറി കെ വി ഗണേശന്‍,വാര്‍ഡ് കൗണ്‍സിലര്‍ വന്ദന ബല്‍രാജ് എന്നിവര്‍ ആശംസകള്‍ നേരും.സേവാ സമിതി സെക്രട്ടറി ശിവകുമാര്‍ സ്വാഗതവുംട്രഷറര്‍ സുധീര്‍കുമാര്‍ നന്ദിയും പറയും. ആഘോഷത്തിന്റെ ഭാഗമായി മംഗലാപുരം ടീമിന്റെ പുലികളിയും
നിത്യാനന്ദ മാതൃസമിതിയുടെ തിരുവാതിരയും ഉണ്ടായിരിക്കും.

error: Content is protected !!