കാഞ്ഞങ്ങാട് : പാലക്കാട് വള്ളിയോട് ശ്രീ നാരായണ പബ്ലിക് സ്കൂളില്‍ വെച്ച് നടന്ന 37 മത് സംസ്ഥാന സീനിയര്‍ ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലയ്ക്ക് മികച്ച നേട്ടം.ടീം ചാമ്പ്യന്‍ഷിപ്പ് വനിതകളുടെ വിഭാഗത്തില്‍ ജില്ലാ ടീം റണ്ണറപ്പായി. ആലപ്പുഴ ജില്ലക്കാണ് ഒന്നാം സ്ഥാനം.കെ പൃഥ്യാലക്ഷ്മി, കെ ദേവിക, എം അനശ്വര, കെ ആരാധന, പി രസ്ന, കെ ശ്വോത എന്നിവരാണ് ടീമംഗങ്ങള്‍. ഇന്‍ഡിവിഡ്വല്‍ ഡബിള്‍സ് മത്സരത്തില്‍ കാസര്‍കോടിന്റെ പൃഥ്വാലക്ഷ്മി, ദേവിക ടീമിനാണ്ഒന്നാംസ്ഥാനം.
