കാഞ്ഞങ്ങാട് : ദിശ മാറിവന്ന ജീപ്പില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മാധ്യമ പ്രവര്‍ത്തകരായ ദമ്പതിമാര്‍ക്ക് പരിക്കേറ്റു. മലയാള മനോരമ കാഞ്ഞങ്ങാട് ലേഖകനും കാഞ്ഞങ്ങാട് പ്രസ് ഫോറം വൈസ് പ്രസിഡന്റുമായ കെ എസ് ഹരി, ഭാര്യ നീലേശ്വരഞ്ഞ മാതൃഭൂമി ലേഖിക ശ്വേത മേലത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പാറപ്പള്ളി കുമ്പളില്‍ വച്ചാണ് അപകടം. കാഞ്ഞങ്ങാട്ടെക്ക് വരികയായിരുന്നു ഇവര്‍. സഞ്ചരിച്ച കാറില്‍ എതിരെ വന്ന ജീപ്പ് ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതിനെ തുടര്‍ന്ന് കാര്‍ മണ്‍തിട്ടയില്‍ ഇടിച്ചു നിന്നു. കാറില്‍ എയര്‍ബാഗ് പൊട്ടിയതിനാല്‍ വലിയ തോതില്‍ പരിക്കില്ലാതെ ഇരുവരും രക്ഷപ്പെട്ടു.
