കേരള സംസ്ഥാന ഗൈനക്കോളജിക്കല്‍ സൊസൈറ്റി (കെ.എഫ്.ഒ.ജി) അവയര്‍നസ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : . കാസര്‍കോട് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയുടെയും (കെ. ഒ. ജി എസ്) സംയുക്താഭിമുഖ്യത്തില്‍ അവയര്‍നസ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. അര്‍ബുദ രോഗങ്ങളില്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സ്തനാര്‍ബുദമാണെന്നും അതിനെ പ്രതിരോധിക്കാന്‍ സ്ത്രീ ജനങ്ങള്‍ തയ്യാറാകണമെന്നും അതിനാവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ വേണ്ടി കാസര്‍കോട്ടെ ഇരുപതോളം ഗൈനെക്കോളജിക്കല്‍ ക്ലിനിക്കുകളില്‍ സൗജന്യ സ്തന പരിശോധനക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും
അത് ജനങ്ങളില്‍ എത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍, നഴ്‌സ് മാര്‍ ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വേണ്ടി കാഞ്ഞങ്ങാട് രാജ് റസിഡന്‍സിന്‍ അവയര്‍നസ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.എഫ്.ഒ.ജി പ്രസിഡന്റ് ഡോ.സുചിത്ര സുധീര്‍ അധ്യക്ഷയായി. ഡോ. സുഭാഷ് മാലിയ,
ഡോ. മിനി ബാലകൃഷ്ണന്‍ , ഡോ. വിദ്യ നമ്പ്യാര്‍, ഡോ.നീരജ നമ്പ്യാര്‍, ഡോ. ഉഷ മേനോന്‍, എന്നിവര്‍ സംസാരിച്ചു.
ഇതിന്റെ ഭാഗമായി കാസര്‍കോട് പുതിയ ‘ബസ്റ്റാന്റില്‍ പൊതുജനങ്ങളെ ബോധവല്‍കരിക്കാന്‍ ഫ്‌ലഷ് മോബ് സംഘടിപ്പിച്ചു. സ്ത്രീകള്‍ സ്വയം സ്തന പരിശോധ എളുപ്പത്തില്‍ നടത്തണമെന്ന് നിര്‍ദ്ദേശിക്കുന്ന മലയാളത്തിലും, കന്നഡ ഭാഷയിലും, തയ്യാറാക്കിയ ലഘുരേഖ വിതരണം ചെയ്തു. തുടര്‍ന്ന് കിംസ് ആശുപത്രിയിലെയും, വീനസ് ക്ലിനിക്കിലെയും ജീവനക്കാര്‍ സ്തനാര്‍ബുദത്തെ സംബന്ധിച്ച് ലഘു നാടകവും അവതരിപ്പിച്ചു. ടോര്‍ച്ച് ലൈറ്റിംഗ് സെറിമണിയിലൂടെയാണ് പ്രസ്തുത ബോധവത്കരണ പരിപാടി പ്രതീകാത്മകമായി ലോഞ്ച് ചെയ്തത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഈ ടോര്‍ച്ച് ലൈറ്റിംഗ് സെറിമണി വിപുലമായി നടക്കും.

error: Content is protected !!