ഇരിയ പാറപ്പെരുതടി വര്‍ണ്ണം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണാഘോഷം: വിളംബരഘോഷ യാത്ര സംഘടിപ്പിച്ചു

ഇരിയ :പാറപ്പെരുതടി വര്‍ണ്ണം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണാഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര
സംഘടിപ്പിച്ചു.6,7 തീയ്യതികളില്‍ നടക്കും. വിളംബര ഘോഷയാത്ര ക്ലബ്ബ് പ്രസിഡന്റ് ടി വി സുഗുണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഇരിയ ടൗണ്‍, ഇരിയ ബംഗ്ലാവ്, ചെരിപ്പോടേല്‍, പാറപ്പെരുതടി, എന്നീ പ്രദേശങ്ങളിലൂടെ വിളംബര ഘോഷയാത്ര കടന്ന് പോയി. 6ന് രാവിലെ പൂക്കള മത്സരം ഉച്ചയ്ക്കുശേഷം വിവിധ കായിക പരിപാടികള്‍. 7 ന് രാവിലെ കുട്ടികള്‍ക്കായി വിവിധ കലാകായിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് പ്രാദേശിക തല പുരുഷ- വനിത വടംവലി മത്സരം രാത്രി 7 ന്കലാപരിപാടികള്‍.

error: Content is protected !!