‘നോര്‍ക്കയും പ്രവാസികളും” : ഇന്ററാക്ടീവ് സെഷന്‍ സംഘടിപ്പിച്ച് നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത്

കുവൈറ്റ് സിറ്റി: നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് ( എന്‍ ഒ കെ) കുടുംബാംഗങ്ങള്‍ക്കായി ”നോര്‍ക്കയും പ്രവാസികളും” എന്ന വിഷയത്തില്‍ ഇന്ററാക്ടീവ് സെഷന്‍ സംഘടിപ്പിച്ചു. ‘നോര്‍ക്കയും അതിന്റെ വിവിധ സേവനങ്ങളും ‘ എന്ന വിഷയത്തില്‍ ലോക കേരളസഭാ അംഗവും ഇ -ജാലകം ന്യൂസ് എഡിറ്ററുമായ സത്താര്‍ കുന്നില്‍ വിഷയമവതരിപ്പിച്ച് നോര്‍ക്ക സേവനങ്ങളെക്കുറിച്ച് സംസാരിച്ച’ പ്രവാസി വെല്‍ഫെയര്‍ കുവൈറ്റ് പ്രസിഡന്റ് റഫീഖ് ബാബു പ്രെസന്റേഷന്‍ അവതരിപ്പിച്ചു. എന്‍ ഒ കെ സെക്രട്ടറി ടീന സുസന്‍ തങ്കച്ചന്‍ സ്വാഗത പ്രസംഗം നടത്തി. തുടര്‍ന്ന് എന്‍ ഒ കെ പ്രസിഡന്റ് സിജുമോന്‍ തോമസ് പ്രസിഡന്‍ഷ്യല്‍ അഡ്രസ് നല്‍കി. പരിപാടിയില്‍ പങ്കെടുത്തവര്‍ അവരുടെ സംശയങ്ങള്‍ പങ്കുവെച്ച് മറുപടികളും ലഭിച്ചുകൊണ്ടുള്ള ഇന്ററാക്ടീവ് സെഷന്‍ നടന്നു.
സൗമ്യ എബ്രഹാം, ഡെന്നി തോംസണ്‍, സോണിയ തോമസ്, സിറില്‍ ബി. മാത്യു , ഡാന്റിസ് തോമസ്, നിതീഷ് നാരായണന്‍, സുധീഷ് സുധാകര്‍, എബി ചാക്കോ, സോബിന്‍ തോമസ്, ജസ്റ്റിന്‍ സേവ്യര്‍, ദീപക് തോമസ്, സോണിയ ജോസ്, ബിന്ദുമോള്‍ സുഭാഷ്,
സീമ ഫ്രാന്‍സിസ്, ചിന്നപ്പ ദാസ്, ശരത്കുമാര്‍ ശശിധരന്‍, ക്രിസ്റ്റീന ചോത്തറയില്‍, അനു സിറില്‍, ഹരീഷ് പറക്കോടന്‍, താമ്‌സീത് പടില്ലത്ത് മുഹമ്മദും മറ്റ് എന്‍ ഒ കെ അംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.
സെഷന്‍ വളരെ ഉപകാരപ്രദവും വിവരപ്രദവും ആയിരുന്നു. എന്‍ ഒ കെ അംഗങ്ങള്‍ക്ക് ആവശ്യമായ എല്ലാ
എന്‍ ഒ ആര്‍ കെ എ
ബന്ധപ്പെട്ട സഹായങ്ങളും നല്‍കുമെന്ന് സത്താര്‍ കുന്നിലും റഫീഖ് ബാബുവും വാഗ്ദാനം ചെയ്തു. നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് സത്താര്‍ കുന്നിലിനെയും , റഫീഖ് ബാബുവിനെയും പുരസ്‌കാരം നല്‍കി ആദരിച്ചു .
ട്രഷറര്‍ ട്രീസ എബ്രഹാംനന്ദിപറഞ്ഞു.

error: Content is protected !!