ബന്ധുക്കളോടും സുഹൃത്തുക്കളോടുമുളള സ്‌നേഹഭോജനമാണ് ഓണസദ്യ: സുകുമാരന്‍ പെരിയച്ചൂര്‍

കാഞ്ഞങ്ങാട്: സ്‌നേഹഭോജനം എന്നര്‍ത്ഥം വരുന്ന സഗ്ധീം എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് സദ്യ എന്ന വാക്കുണ്ടായതെന്നും ബന്ധുക്കളോടും സുഹൃത്തുക്കളോടുമുളള സ്‌നേഹഭോജനമാണ് ഓണസദ്യയെന്നും എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു.മിംടെക് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമൂഹ ഓണസദ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു സമീകൃതാഹാരപദ്ധതിയാണ് ഓണസദ്യ നല്‍കുന്ന പ്രതീകം.ഓണസദ്യയിലൂടെ സാമൂഹ്യ സദ്യ എന്ന ഉദാത്തമായ സന്ദേശമാണ് കേരളം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ മിംടെക് മാനേജിംഗ് ഡയറക്ടര്‍ എസ് പി ഷാജി അദ്ധ്യക്ഷത വഹിച്ചു.ഗോവിന്ദന്‍ കൊട്ടോടി ഭദ്രദീപം കൊളുത്തി.ഷീല ടീച്ചര്‍, ഓമന മുരളി, സുകുമാരന്‍ ആശീര്‍വാദ്,രാജി മിംടെക്, മോഹനന്‍ കോട്ടപ്പാറ ശിവശങ്കരന്‍.കെ എന്നിവര്‍ സംസാരിച്ചു.ജോയ്‌സി കോഴിച്ചാലിന്റെ മാവേലി വേഷം ചടങ്ങിന്മാറ്റുകൂട്ടി.

error: Content is protected !!