കാഞ്ഞങ്ങാട് :അടോട്ട് ജോളി യൂത്ത് സെന്റര്‍ വിജയോത്സവം സംഘടിപ്പിച്ചു.എസ് എസ് എല്‍ സി,പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയവരെയും, കാസര്‍കോട് – കണ്ണൂര്‍ ജില്ലകളിലായി 77 മത്സരങ്ങളില്‍ നിന്നായി 68 സമ്മനങ്ങള്‍ നേടിയ കൈക്കൊട്ടിക്കളി ടീമിനെയും, മറ്റു വിവധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ചടങ്ങില്‍ അനുമോദിച്ചു. എസ് എഫ് ഐ ജില്ലാ പ്രസിഡണ്ട് ഋഷിത സി പവിത്രന് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് ടി പി രാജേഷ് അധ്യക്ഷത വഹിച്ചു. എം പൊക്ലന്‍ , ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്, വി വി കുഞ്ഞിക്കണ്ണന്, കെ വി സുരേന്ദ്രന്, കെ കെ ബേബി , അഡ്വ. ജി. യദുനാഥ്, രാജന് പള്ളത്തിങ്കാല്‍, എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെകട്ടറി ഐ കെ പ്രദീപ് കുമാര്‍ സ്വാഗതവും ജോ. സെക്രട്ടറി കെ വി ജിതിന് നന്ദിയും പറഞ്ഞു.
