കാഞ്ഞങ്ങാട് : ജയേഷ്.കെ.ജനാര്‍ദനന്‍ കാഞ്ഞങ്ങാട് റോട്ടറിയുടെ പ്രസിഡന്റായും ഡോ.കെ.മഞ്ജുനാഥ് പൈ സെക്രട്ടറിയായും സ്ഥാനമേറ്റു. നിയുക്ത റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.വി.മോഹന്‍ദാസ് മേനോന്‍ സ്ഥാനമേല്‍ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അഡ്വ.എ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. സോണല്‍ കോര്‍ഡിനേറ്റര്‍ കെ. രാജേഷ് കാമത്ത് ക്ലബ് മുഖപത്രം ഡോ. എം.ആര്‍. നമ്പ്യാര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. അസിസ്റ്റന്‍് ഗവര്‍ണര്‍ ശിവദാസ് കീനേരി, റോട്ടറി ഗവര്‍ണര്‍ പ്രതിനിധി കെ. മുരളീധരന്‍, മുന്‍ അസിസ്റ്റന്‍് ഗവര്‍ണര്‍മാരായ വി.വി. ഹരീഷ്, ബി. ഗിരീഷ് നായക്, നിയുക്ത ക്ലബ് പ്രസിഡന്റ് അഡ്വ.എ. മനോജ്കുമാര്‍, എച്ച്. അക്ഷയ് കാമത്ത്, എന്‍. സുരേഷ്, മഹാലക്ഷ്മി നായക്, അന്നപൂര്‍ണ നായക് എന്നിവര്‍ സംസാരിച്ചു. മറ്റു ഭാരവാഹികള്‍: അഡ്വ.എ. രാധാകൃഷ്ണന്‍(വൈസ് പ്രസിഡന്റ്), എച്ച്. അക്ഷയ് കാമത്ത്(ഖജാന്‍ജി), ഡോ. രാജശ്രീ സുരേഷ് നായര്‍(ജോ.സെക്രട്ടറി)
