മോട്ടോര്‍ സൈക്കിളില്‍ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയില്‍

കാഞ്ഞങ്ങാട് : മോട്ടോര്‍സൈക്കിളില്‍ കടത്തി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കാട്ടുകുളങ്ങര സ്വദേശിയും നെല്ലിത്തറയില്‍ താമസക്കാരനുമായ പി കെ മുകേഷ് (38) നെയാണ് ഹോസ്ദുര്‍ഗ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഇ.വി ജിഷ്ണുകുമാറും സംഘം ചേര്‍ന്ന് അറസ്‌ററ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 8.30 ന് മൂലക്കണ്ടം വെച്ച് 14 ഗ്രാം കഞ്ചാവുമായി കെ എല്‍ 33 ജി 3459 നമ്പര്‍ മോട്ടോര്‍സൈക്കിളില്‍ കടത്തി കൊണ്ടുവരുന്നതിനിടെ പിടിയിലായത്. എക്‌സൈസ് സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) പി.രാജീവന്‍, പ്രിവന്റ്‌റീവ് ഓഫീസര്‍ (ഗ്രേഡ്) സി സന്തോഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ വി അനീഷ് എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!