യോഗ ക്ഷേമസഭ ജില്ലാ സമ്മേളനം

നീലേശ്വരം :ബ്രാഹ്‌മണ സമുദായ കൂട്ടായ്മയായ യോഗക്ഷേമസഭ കാസര്‍കോട് ജില്ലാ വാര്‍ഷിക സമ്മേളനം നീലേശ്വരം പട്ടേന സുവര്‍ണ്ണ വല്ലി ക്ഷേത്രാങ്കണത്തില്‍ നടന്നു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസ ഭട്ടതിരി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ.ശങ്കരന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രങ്ങളില്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി ബ്രാഹ്‌മണ വിഭാഗത്തില്‍പെട്ടവരെ തന്നെ പുജാരിമാരായി നിയമിക്കാനുള്ള സത്വര നിയമ നടപടികള്‍കൈകൊള്ളണമെന്ന് ജില്ലാ യോഗക്ഷേമസഭ വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാറിനിടോ വശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. കേശവന്‍ നമ്പുതിരി അനുശോചനവും , ജില്ലാ വാര്‍ഷിക റിപ്പോര്‍ട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി എ പി ശ്രീനിവാസനും, വരവ് ചെലവ് കണക്ക് ജില്ലാ ട്രഷറര്‍ ശ്രീധരന്‍ എടമനയും അവതരിപ്പിച്ചു. ചടങ്ങില്‍ എസ് എസ് എല്‍സി ,പ്ലസ് ടു, മറ്റ് ഉന്നത വിദ്യാഭ്യാസ വിജയം നേടിയ വിദ്യാര്‍ത്ഥികളെയും , മറ്റ് മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെയും ഉപഹാരം നല്‍കി ആദരിച്ചു. ഉത്തര മേഖല പ്രസിഡന്റ് കല്പമംഗലം നാരായണന്‍ നമ്പുതിരി, എ ആര്‍ ഒ രാമകൃഷ്ണ ഹരി നമ്പൂതിരി, സംസ്ഥാന കൗണ്‍സില്‍ അംഗം പി.എസ് പത്മനാഭന്‍ നമ്പൂതിരി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ആര്‍. ദാമോദരന്‍ നമ്പൂതിരി, വനിതാ ജില്ലാ പ്രസിഡന്റ് കെ. ഗിരിജ, യുവജന വിഭാഗം പ്രസിഡന്റ് എം എസ് ഗാരി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും, വനിതാ സെക്രട്ടറി ശ്യാമള കെ.എന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എ പി ശ്രീനിവാസന്‍ (പ്രസിഡന്റ്), ടി. ഗോവിന്ദന്‍ നമ്പൂതിരി (സെക്രട്ടറി), ഇ ശ്രീധരന്‍ എം ബ്രാന്തിരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

error: Content is protected !!