ദേശീയ പാതയില്‍ നിന്നും പെരിയ ടൗണിലേക്ക് പ്രവേശനം വേണം: വ്യാപാരി വ്യവസായി ഏകോപന സമിതി; വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യൂണിറ്റ് ജനറല്‍ ബോഡി യോഗവും കുടുംബസംഗമവും ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു

പെരിയ : നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രധാന ജംഗ്ഷനായ പെരിയ ടൗണിലേക്ക് ദേശീയ പാതയില്‍ നിന്ന് വാഹനങ്ങള്‍ക്ക് നേരിട്ട് കടന്ന് വരാനുള്ള സൗകര്യമൊരുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യൂണിറ്റ് ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനറല്‍ ബോഡി യോഗവും വ്യാപാരികളുടെ കുടുംബസംഗമവും ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ്ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ വി ഹരിഹരസുധന്‍ മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ സെക്രട്ടറി കുഞ്ഞിരാമന്‍ ആകാശ്, കെ വി ബാലകൃഷ്ണന്‍, സജന നാരായണന്‍, കെ.എന്‍ സുരേഷ്‌കുമാര്‍ ബേബി മധു, രമേശ്കുമാര്‍ കെ, സുഗതകുമാര്‍ , ബാബു ഫ്‌ലാഷ്, കലാധരന്‍ എം ടി, കെ.അരവിന്ദാക്ഷന്‍, രാജന്‍ മാരുതി എന്നിവര്‍ സംസാരിച്ചു.

error: Content is protected !!