സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം, യോഗദിനാചാരണവും കുടുംബസംഗമവും സംഘടിപ്പിച്ചു; ഡോ: ഡി.ജി രമേഷ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം :സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം അന്താരാഷ്ട്ര യോഗ ദിനാചാരണവും കുടുംബസംഗമവും സംഘടിപ്പിച്ചു .ചിറപ്പുറത്ത് വെച്ച് നടത്തിയ ചടങ്ങില്‍ പ്രസിഡന്റ് കെ.ഗിരീഷ് കുമാര്‍ അധ്യക്ഷനായി. പെരിയ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: ഡി.ജി രമേഷ് മുഖ്യാതിഥിയായി. ഉദുമ ഹോമിയോ ഡിസ്പെന്‍സറിയിലെ യോഗ പരിശീലകന്‍ വി.പ്രമോദ് യോഗയുടെ പ്രാധാന്യത്തെപ്പറ്റി വിശദീകരിക്കുകയും അടിസ്ഥാന യോഗമുറകളെ പരിശീലിപ്പിക്കുകയും ചെയ്തു. മുന്‍ പ്രസിഡന്റ് എം നാരായണന്‍ നായര്‍, മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ: എ.മുരളീധരന്‍, വനിതാ വിഭാഗം അധ്യക്ഷ ഡോ: സുലേഖ രാമകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെക്രട്ടറി പി.കെ ദീപേഷ് സ്വാഗതവും ഖജാന്‍ജി ഡോ. പി രതീഷ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ യോഗ പരിശീലകന്‍ വി.പ്രമോദിനെയും സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഡോ: വി.വി പ്രദീപ് കുമാറിനെയുംആദരിച്ചു.

error: Content is protected !!