ബൈക്കില്‍ എത്തി യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍

 

വെള്ളരിക്കുണ്ട്: ആടിനെ മേയ്ച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച ബൈക്ക് യാത്രക്കാരനായ യുവാവ് പോലീസ് പിടിയില്‍. കൊന്നക്കാട് ചെരുമ്പ ക്കോട്ടെ പുഴക്കര ഹൗസില്‍ അസീസിന്റെ മകന്‍ ബാവ എന്ന ഹാരിസിനെ (23)യാണ് വെള്ളരിക്കുണ്ട് എസ് ഐ പി ജയരാജന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് മാലോത്ത് വെച്ച് റോഡരികിലൂടെ ആടിനേയും മേയ്ച്ച് നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കില്‍ വന്ന യുവാവ് അരികില്‍ ബൈക്ക് നിര്‍ത്തി വഴി ചോദിച്ച ശേഷം കയറി പിടിച്ച് മാനഭംഗപ്പെടുത്തിയത്. തുടര്‍ന്ന് യുവതി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം നടത്തിയ വെളളരിക്കുണ്ട് എസ് ഐ പി ജയരാജനും സംഘവും ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിന് ഒടുവില്‍ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ കണ്ടെത്തിയത്.

 

error: Content is protected !!