നീലേശ്വരം: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) വും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി ജനകീയ ആരോഗ്യ കേന്ദ്രം, ചോയ്യംകോട് ജില്ലാതല ഉദ്ഘാടനവും യോഗാ പ്രദര്‍ശനവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനം നിര്‍വഹിച്ചു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് കെ വി അജിത് കുമാര്‍ അധ്യക്ഷനായി. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. ബി സന്തോഷ് ദിനാചരണ സന്ദേശം നല്കി. ജനപ്രതിനിധികളായ ഷൈജമ്മ ബെന്നി, എ . കൈരളി, എ .
ധന്യ, ചോയ്യംകോട് ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുമേഷ്, ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡീയാ ഓഫീസര്‍ പി പി ഹസീബ് എന്നിവര്‍ സംസാരിച്ചു. നോഡല്‍ ഓഫീസര്‍ ഡോ. ധന്യ ദയാനന്ത് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എംവി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
യോഗാ മാസ്റ്റര്‍ അനില്‍കുമാര്‍ നയിച്ച പ്രദര്‍ശനത്തില്‍ നിരവധി ആളുകള്‍പങ്കെടുത്തു.
അന്താരാഷ്ട്ര യോഗാദിനം: ജില്ലാതല ഉദ്ഘാടനവും യോഗാ പ്രദര്‍ശനവും
