യോഗാദിനവും സംഗീതദിനവും ആഘോഷിച്ചു

ഇരിയ : പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തില്‍ യോഗാദിനവും, സംഗീതദിനവും ആഘോഷിച്ചു. വിദ്യാനികേതന്‍ കാസര്‍കോട് ജില്ലാസമിതി അംഗം വിട്ടല്‍ജി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ സമിതി പ്രസിഡന്റ് എം.സുരേഷ് നമ്പ്യാര്‍ അധ്യക്ഷനായി. യോഗാചാര്യ ഗീതാ ഗംഗാധരന്‍ മുഖ്യാതിഥിയായി.  യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അവര്‍ വിശദീകരിച്ചു. സ്‌കൂള്‍ പ്രധാനാ ധ്യാപിക പി.വി രാധ, എം.ബാലകൃഷ്ണന്‍, സവിത ദിനേശ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടത്തിയ യോഗ പരിശീലനത്തില്‍ കുട്ടികള്‍, രക്ഷിതാക്കള്‍, ടീച്ചേഴ്‌സ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!