സദ്ഗുരു പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പരിപാടി
പി. എന്‍. പണിക്കര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ഡോ.ദീപ്തി സുധീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നിത്യ ജീവിതത്തില്‍ തുടര്‍ച്ചയായി യോഗ പരിശീലിച്ചാല്‍ മാത്രമേ യോഗയുടെ കൃത്യമായ ഫലം അനുഭവിക്കാനാവൂയെന്ന് അവര്‍ കുട്ടികളെ ഓര്‍മ്മപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി.ഡോ.വേണി രാജ് യോഗാഭ്യാസ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി. അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍, യോഗാധ്യാപിക ദിവ്യ ദിവാകരന്‍, വിദ്യാര്‍ത്ഥികളായ ശ്രീഭദ്ര, വിട്ടല്‍ കാമത്ത്, ആഭ. വി. എസ്, കൃഷ്ണനന്ദ സുജേഷ്, അഭിഷേക് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ നടത്തിയ യോഗാഭ്യാസപ്രദര്‍ശനം ഏറെശ്രദ്ധേയമായി.

error: Content is protected !!