മാവുങ്കാല്‍: കേരള കോണ്‍ഗ്രസ് എം ജോസ് കെ. മണി വിഭാഗം നേതാവ് മൈക്കിള്‍ എം പൂവത്താനിയുടെ മകന്‍ തോമസ് മൈക്കിള്‍ (39) അന്തരിച്ചു.അസുഖ ബാധിതനായി ആശുപത്രിയില്‍ കൊണ്ടുപോകവേ ഇന്നലെ രാത്രിയായിരുന്നു മരണം. പാണത്തൂര്‍ സ്വദേശിയാണ്.
മാവുങ്കാല്‍ കല്യാണ്‍ റോഡിലാണ് താമസം. നാളെ രാവിലെ 8 മണിക്ക് കല്യാണ്‍ റോഡിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് 2 മണിക്കുള്ള അന്ത്യകര്‍മ്മങ്ങള്‍ക്കു ശേഷം കാഞ്ഞങ്ങാട്ടെ ഗുഡ് ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. മാതാവ്: ലീലാമ്മ മൈക്കിള്‍, ഭാര്യ: അഞ്ജു.മക്കള്‍: മൈക്കിള്‍ തോമസ് (വിദ്യാര്‍ഥി), മേബല്‍ തോമസ്. സഹോദങ്ങള്‍: സന്തോഷ് (അഭിഭാഷകന്‍), ജോണി (ബിസിനസ്), എബി(വള്ളിക്കടവ്).
കേരള കോണ്‍ഗ്രസ് എം വിഭാഗം നേതാവ് മൈക്കിള്‍ എം പൂവത്താനിയുടെ മകന്‍ തോമസ് മൈക്കിള്‍ അന്തരിച്ചു
