കാസര്‍കോട് : വൈദേശിക പ്രത്യയശാസ്ത്രത്തെ പിന്തുടരുന്നത് കൊണ്ടാണ് ഭാരതമാതാവെന്ന സങ്കല്‍പ്പം ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിന് സാധിക്കാത്തതെന്ന് ബിജെപി കാസര്‍കോട് ജില്ലാ അദ്ധ്യക്ഷ എം.എല്‍. അശ്വിനി കുറ്റപ്പെടുത്തി. ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കറന്തക്കാട് സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ഛായാചിത്രത്തിന് പുഷ്പാര്‍ച്ചന നടത്തുകയായിരുന്നു അവര്‍. ഭരണ നേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഭാരതമാതാവിനെ ലക്ഷ്യമിടുകയാണെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, ജില്ലാ ട്രഷറര്‍ വീണ അരുണ്‍ ഷെട്ടി, ജില്ലാ സെക്രട്ടറിമാരായ അശ്വിനി കെ.എം, സഞ്ജീവ പുലിക്കൂര്‍, സംസ്ഥാന കമ്മിറ്റി അംഗം സവിത ടീച്ചര്‍, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ശ്രീധര കുഡ്ലു, ചന്ദ്രശേഖര്‍, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, മറ്റു മണ്ഡലം, പഞ്ചായത്ത്, ഏരിയ കമ്മിറ്റി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍പങ്കെടുത്തു.
ഭാരത മാതാവിനെ എതിര്‍ക്കുന്നതിന് പിന്നില്‍ വൈദേശിക പ്രത്യയശാസ്ത്രം : എം.എല്‍. അശ്വിനി
