പരപ്പ :പരപ്പ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍സിസി കോഡക്റ്റ് യോഗ ദിനവും സംഗീതദിനവും സംയുക്തമായി ആചരിച്ചു.
32 കേരള ബറ്റാലിയന്‍ എന്‍ സി സി പയ്യന്നൂരിന്റെ കീഴിലുള്ള ജി എച്ച് എസ് എസ് പരപ്പയിലെ 111 -ാംനമ്പര്‍ ട്രൂപ്പ് എന്‍ സി സിയുടെ ആഭിമുഖ്യത്തില്‍ യോഗ, സംഗീത ദിനാചരണം നടത്തിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ. രാജി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഡി.ബിന്ദു ടീച്ചര്‍ യോഗാദിന സന്ദേശം നല്‍കി .പിടിഎ വൈസ് പ്രസിഡന്റ് കെ റഷീദ് സംസാരിച്ചു. യോഗാ ട്രെയിനര്‍ ടി. അനാമയന്‍ നമ്പ്യാര്‍, സംഗീതാധ്യാപകന്‍ വി . പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയത് എന്‍ സി സി ഓഫീസറായ ഫസ്റ്റ് ഓഫീസര്‍ വി. കെ. പ്രഭാവതി സ്വാഗതവും കെ. ലക്ഷ്മി നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംഗീത- യോഗാ പ്രദര്‍ശനവുംനടത്തി.
