ആദിവാസി ക്ഷേമ സമിതി സില്‍വര്‍ ജൂബിലി ആഘോഷം: പ്രതിഭാ സംഗമം നടത്തി

കാഞ്ഞങ്ങാട്: പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ ആളുകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആദിവാസി ക്ഷേമ സമിതി (എ കെ എസ്) എന്ന ജനകീയ സംഘടനയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലയില്‍ മികവ് തെളിയിച്ച അംഗങ്ങളെ ആദരിക്കുന്ന പ്രതിഭാ സംഗമം പരിപാടി നടന്നു.

വിവിധങ്ങളായ കലാ മേഖലയില്‍ കഴിവ് തെളിയിച്ച 14 ആളുകള്‍, എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ എന്നിവരെയാണ് ആദരിച്ചത്.കാഞ്ഞങ്ങാട് കുന്നുമ്മല്‍ എന്‍എസ്എസ് ഹാളില്‍ നടന്ന ചടങ്ങ് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.സമൂഹത്തിന്റെ നന്മ തിരിച്ചറിഞ്ഞ് അതിലൂടെ മുന്നേറാന്‍ കഴിയണമെന്ന് അതിന് മികച്ച പിന്തുണ നല്‍കുന്ന ഒരു ഭരണകൂടമാണ് നമ്മുടെ സംസ്ഥാനത്ത് ഉള്ളത് എന്നും അത് പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്നും വിദ്യാഭ്യാസ മേഖലയോടൊപ്പം കലയെയും ചേര്‍ത്തുപിടിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനും അതിന്റെ ഭാഗമായാണ് പാരമ്പര്യ കലകളെ മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായ സര്‍ക്കാരാണ് കൂടെയുള്ളത് എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നേറാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.സിപിഐഎം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ എംഎല്‍എ മുഖ്യാതിഥിയായി. എ കെ എസ് ജില്ലാ പ്രസിഡണ്ട് സി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി.സിപിഐഎം ഏരിയ സെക്രട്ടറി കെ രാജ്‌മോഹന്‍,ലക്ഷ്മി നീലേശ്വരം, ഇ ബാബു, കെ വി പ്രമോദ്, കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.  എ കെ എസ് ജില്ലാ സെക്രട്ടറി അശോകന്‍ കുന്നുച്ചി സ്വാഗതവും രാജന്‍ അത്തിക്കോത്ത് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി

error: Content is protected !!