കാഞ്ഞങ്ങാട്:വനിതകളുടെ ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക് കാഞ്ഞങ്ങാട് നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്ക്കായ മ്യൂസിക്കല്‍ യോഗ പരിശീലനവും ,ഹരിത കര്‍മ്മ സേന അംഗങ്ങളുണ്ട് ആരോഗ്യ കാര്‍ഡ് വിതരണം,സ്നേഹിതലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണംപരിപാടി നടത്തി.നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. ജില്ല മിഷന്അസിസ്റ്റന്റ് കോഡിനേറ്റര്‍ സി എം .സൗദ അധ്യക്ഷത വഹിച്ചു.നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ലത, കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സെക്കന്‍ഡ് ചെയര്‍പേഴ്സണ്‍ കെ സുജിനി, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഷൈന്‍ പി ജോസ്,കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എന്‍ വി ദിവാകരന്എന്നിവര് സംസാരിച്ചു.യോഗ പരിശീലകന് പ്രീതി രാജ് പരിശീലനത്തിന് നേതൃത്വം നല്കി.സ്നേഹിത സര്‍വീസ് പ്രൊവൈഡര്‍ കെ അശ്വതി സ്വാഗതം വും സ്നേഹിത കൗണ്‍സിലര്‍ എം ശോഭന നന്ദിയുംപറഞ്ഞു.
