വിവാദം കൊഴുത്തപ്പോള്‍ കാവിക്കൊടി മൂവര്‍ണക്കൊടിയായി: ദേശീയപതാക പിടിച്ച ഭാരതാംബ ചിത്രവുമായി ബിജെപി

തിരുവനന്തപുരം: ഭാരതാംബ വിവാദം കൊഴുക്കുന്നതിനിടയില്‍ കാവിക്കൊടിക്ക് പകരം ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബിജെപി. ആര്‍എസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ചര്‍ച്ചയായിരിക്കെയാണ് സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പടെ കാവിക്കൊടിക്കുപകരം ദേശീയപതാകയേന്തിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ ബിജെപി തയ്യാറാക്കിയ നിര്‍മിതബുദ്ധിയില്‍ തയ്യാറാക്കിയ ഭാരതാംബയുടെ ചിത്രത്തിലും കാവിക്കൊടിക്ക് പകരം ദേശീയ പതാകയാണ്. കാവിക്കൊടി കയ്യിലേന്തിയ ഭാരതാംബ ചിത്രം ഗവര്‍ണര്‍ രാജ്ഭവനില്‍ വെച്ചതില്‍ ഒരു തെറ്റുമില്ലെന്ന് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ വാദിക്കുന്നതിനിടെയാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സെക്രട്ടേറിയേറ്റിനു മുന്നില്‍ ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്ന ചടങ്ങിന്റെ നോട്ടീസിലും ചിത്രത്തില്‍ മാറ്റമുണ്ട്. കാവിക്കൊടിയില്ലാത്ത ബിജെപിയുടെ ഭാരതാംബ ചിത്രത്തില്‍ വിശദീകരണവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. കാവിക്കൊടിയേയും ദേശീയ പതാകയെയും ബഹുമാനിക്കുന്നവരാണ് ദേശീയവാദികള്‍ എന്നാണ് ബിജെപിയുടെ വിശദീകരണം.

error: Content is protected !!