ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തില്‍ വായന ദിനാഘോഷവും വായന വാരാചരണത്തിന്റെ ഉദ്ഘാടനവും നടന്നു

ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തില്‍ വായന ദിനാഘോഷത്തിന്റയും വാരാചരണത്തിന്റെയും ഉല്‍ഘാടനം നടന്നു. പ്രശസ്ത സാഹിത്യകാരനും റിട്ടയേര്‍ഡ് അധ്യാപകനുമായ ബാലകൃഷ്ണന്‍ ചെര്‍ക്കള വായന ദിനാഘോഷവും വരാചരണവും ഉല്‍ഘാടനം ചെയ്തു. വായന മനുഷ്യനെ മറ്റൊരു ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ടി വി കണ്ടാലോ, മൊബൈല്‍ നോക്കിയാലോ സിനിമ കണ്ടാലോ വായനയുടെ സുഖവും അനുഭൂതിയും ലഭിക്കുകയില്ല. വായന കുറയുന്നതാണ് ഇപ്പോള്‍ സമൂഹം അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ വച്ച് അദ്ദേഹം രചിച്ച ചിലന്തി വല എന്ന ഗ്രന്ഥത്തിന്റെ മലയാളം ഇംഗ്ലീഷ് പതിപ്പുകള്‍ മാര്‍ത്തോമാ സ്‌കൂള്‍ ലൈബ്രറിയിലേക്ക് കൈമാറി. ഉല്‍ഘാടനപ്രോഗ്രാമില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക ഷീല എസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും അധ്യാപനുമായ ഡോ ജയരാജ് മുഖ്യാഥിതി ആയിരുന്നു. ഒരാഴ്ച നീളുന്ന വായന വാരാചരണത്തില്‍ പത്ര വാര്‍ത്ത ക്വിസ്, പുസ്തകം പരിചയപ്പെടല്‍, സാഹിത്യ സംവാദം, വായന കുറിപ്പ് മത്സരം, സാഹിത്യകാരന്മാരെ പരിചയപ്പെടല്‍, വീഡിയോ പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം എന്നിവ നടക്കും. പി ടി എ പ്രസിഡന്റ് ഭാസ്‌കരന്‍ ആര്‍, യമുന ജി ഉത്തമന്‍, റൂബി ആന്റണി എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജോഷിമോന്‍ കെ ടി സ്വാഗതവും ജുബി മറിയം ജോണ്‍ നന്ദിയും  അര്‍പ്പിച്ച്സംസാരിച്ചു.

error: Content is protected !!